കുവൈറ്റ് സിറ്റി: സഹകരണ സംഘങ്ങളിൽ കുവൈറ്റൈസേഷൻ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്, അതിനായി രൂപീകരിച്ച വർക്ക് ടീം സഹകരണ സംഘങ്ങളെ എല്ലാ സൂപ്പർവൈസറി, ലീഡർഷിപ്പ് സ്ഥാനങ്ങളിലും സ്വദേശി നിയമനം വേഗത്തിൽ നടപ്പിലാക്കാൻ നടപടി തുടങ്ങിയതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്ത്തു. ചൊവ്വാഴ്ച, സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയുടെ അധ്യക്ഷതയിൽ വർക്ക് ടീം ആദ്യ യോഗം ചേരുകയും തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ജനറൽ മാനേജർമാർ, ഡിപ്പാർട്ട്‌മെന്റ് മേധാവികൾ എന്നിവരുൾപ്പെടെ 1000 സൂപ്പർവൈസറി തസ്തികകളിൽ സ്വദേശി യുവാക്കളെ നിയമിക്കുന്നതിനെക്കുറിച്ച് സംഘം ചർച്ച ചെയ്തു. ആയിരം പേരുടെ ഈ ബാച്ചിനെ കൂടാതെ ഭാവിയിൽ വേറെയും ബാച്ചുകൾ ഉണ്ടാകും.
വിരമിച്ചവരെ മേൽപ്പറഞ്ഞ ജോലികളിലേക്ക് നിയമിക്കാനാവില്ലെന്നും എന്നാൽ സഹകരണ മാനേജ്‌മെന്റ് ബോർഡുകളിൽ കൺസൾട്ടന്റായി നിയമിക്കാമെന്നും ധാരണയായത് ബന്ധപ്പെട്ട വ്യക്തമാക്കിയതായും പത്ര റിപ്പോർട്ടിൽ ഉണ്ട്. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കാൻ സംഘം അടുത്ത ചൊവ്വാഴ്ച രണ്ടാമത്തെ യോഗം ചേരും