നിർമാണ സാമഗ്രികളുടെ വില വർധന; മന്ത്രി നിമസെൻ അൽ നഹെദിന് നേരെ കടുത്ത വിമർശനം

0
14

കുവൈറ്റ് സിറ്റി: നിർമ്മാണ സാമഗ്രികളുടെ വില വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് വാണിജ്യ-വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അഫയേഴ്‌സ് സഹമന്ത്രിയുമായ മാസെൻ അൽ-നഹെദിനെതിരെ കടുത്ത വിമർശനം.വീടുകൾക്ക് പെർമിറ്റ് നേടിയ 20,000 ത്തോളം കുടുംബങ്ങളെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് എംപി ഹംദാൻ അൽ-അസ്മി മുന്നറിയിപ്പ് നൽകി. അതോടൊപ്പം തീരുമാനം എത്രയും വേഗം റദ്ദാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരന്മാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്ന നിയമങ്ങൾ അംഗീകരിക്കാൻ നിയമനിർമ്മാതാക്കൾ ശ്രമിക്കുമ്പോൾ, അൽ-നഹെദ് അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികുന്നതായി അദ്ദേഹം പറഞ്ഞു. അർഹതയില്ലാത്തവർക്ക് ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.