കുവൈറ്റ് സിറ്റി: അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം.ഇതിനായി മന്ത്രിതല സമിതി പദ്ധതിക്ക് രൂപം നൽകി. വിഷൻ 2035 ന്‍റെ ഭാഗമായിട്ടാണിത്. ഇതിൻ്റെ ഭാഗമായി ഐ ടി സാങ്കേതിക മേഖലയില്‍ 5000 കുവെെറ്റികൾക്ക് പരിശീലനം നൽകും.വിഷൻ 2035ന്റെ ഭാഗമായി കുവെെറ്റ് ഐടി മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികള്‍ ആണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതികൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്
പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ ഡാറ്റ സെന്റുകൾ സ്ഥാപിക്കും. ഇപ്പോൾ രാജ്യത്തുള്ള സൗകര്യം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത് 110-ലധികം സർക്കാർ ഏജൻസികളുടെ സേവനങ്ങള്‍ ഡിജിറ്റൽ ആക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ വലിയ പദ്ധതികൾ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി സൊല്യൂഷനുകൾ എന്നിവയിൽ പിരിശീലന പരിപാടികൾ ആരംഭിക്കും. എല്ലാവർക്കും പ്രയേജനം ലഭിക്കുന്ന രീതിയിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുക. മള്‍ട്ടി നാഷണല്‍ കമ്പനി സഹകരിക്കുന്നതോടെയാണ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. സർക്കാർ ഏജൻസികൾക്കും പ്രധാന റെഗുലേറ്റർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് കരുതുന്നത്. ക്ലൗഡ് ടെക്‌നോളജി രംഗത്തെ പ്രമുഖരെയാണ് ഇതിന് വേണ്ടി രംഗത്തിറക്കുന്നത്.