കുവൈറ്റ് സിറ്റി:
ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് (GISS) കുവൈറ്റ് അഞ്ചാം വാർഷികം വർണ്ണം 2023 മങ്കഫ് കല ആഡിറ്റോറിയത്തിൽ വച്ച്
അതിവിപുലമായി ആഘോഷിച്ചു .പ്രസിഡണ്ട് അശോകൻ തിരുവനന്തപുരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കാലിക്കറ്റ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന പൊതുയോഗം സുനിൽ നായർ ഉദ്ഘാടനം ചെയ്യുക യും ജി ഐ എസ് എസ് ചെയർമാൻ ശ്രീ ഹമീദ് പാലേരി മുഖ്യപ്രഭാഷണം നടത്തു കയും ചെയ്തു. ജി ഐ എസ് എസ് പി ആർ ഓ അജിത്ത്, വർക്കിംഗ് വൈസ് പ്രസിഡന്റ് ആനിമോൾ, വൈസ് പ്രസിഡന്റ് സെൽവി, സുജ, നിഷാന, സറഫുദ്ദീൻ(പപ്പു )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ലോഗോ പ്രകാശനം മെട്രോ ഹോസ്പിറ്റൽ MD ഹംസ പയ്യന്നൂർ നിർവ്വഹിച്ചു. കുവൈറ്റിലെ മറ്റ് സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖരായ ഡോ: കേണൽ ഖാലിദ് മുത്തലക്കൽ അൽ ആസിനി, ദിലീപ് പാലക്കാട്, ബിജു സ്റ്റീഫൻ, മറ്റ് വിവിധ സംഘടന ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ, എന്നിവരും പങ്കെടുത്തു. തുടർന്ന് ട്രഷറർ പ്രസി നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന കലാവിരുന്നിൽ മ്യൂസിക്കൽ ആർട്ടിസ്റ്റ് നവാസ് പാലേരിയുടെ പാടിയും പറഞ്ഞും എന്ന പരിപാടി ഉൾപ്പെടെ സംഘടനാ ഭാരവാഹികൾ നടത്തിയ കലാവിരുന്ന് സംഘടനാമികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും വൻ വിജയമായി