മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ്. കൊച്ചി ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ കോഴക്കേസിലാണ് ഇ ഡിയുടെ നോട്ടീസ്.അതേസമയം ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ 24 വരെ ഇ ഡിയുടെ കസ്റ്റഡിയില്‍ തുടരും. നാലുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യല്‍ 24നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണെന്ന് ഇ ഡി അറിയിച്ചു.