കുവൈറ്റ് സിറ്റി: ഹജ്ജിനുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജ് നിർവഹിക്കാത്തവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. അഹമ്മദ് അൽ-ഒതൈബി വാർത്താക്കുറിപ്പിൽ പറഞ്ഞു. വ്യവസ്ഥകളും ഇലക്ട്രോണിക് ലോട്ടറിയും അടിസ്തഅണമാക്കി ആയിരിക്കും തിരഞ്ഞെടുക്കൽ എന്നും അദ്ദേഹം കൂട്ടിചേർത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ ഇക്കാര്യം എസ്എംഎസ് വഴി ആയിരിക്കും ഹജ്ജ്, ഉംറ ഓഫീസ് മാനേജ്മെന്റ് അറിയിക്കുക. രജിസ്റ്റർ ചെയ്യുന്നതിനും മറ്റു നടപടി ക്രമങ്ങൾ പാലക്കുന്നതിനും 5 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട് . ആരെങ്കിലും രജിസ്റ്റർ ചെയ്യാത്ത പക്ഷം അവസരം മറ്റൊരാൾക്ക് നൽകും. ഇന്നലെ വരെ 36,000 പേരാണ് ഹജ്ജിനായി രജിസ്റ്റർ ചെയ്തത്