പാലക്കാട് വനത്തിനുള്ളിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മംഗലം ഡാം തളികക്കല്ല് ഊരുനിവാസി സുജാതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് സുജാതയെയും കുഞ്ഞിനെയും വനത്തിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സുജാത പ്രസവിച്ചത്. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു. ഊരിലെ വെളളത്തിന്റെ ദൗർലഭ്യം മൂലമാണ് കാട്ടിൽ പോയതെന്നാണ് യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞത്.