താടി മുറിച്ച് പുതിയ ലുക്കിൽ രാഹുൽ ഗാന്ധി

0
11

ഭാരത് ജോഡോക്ക് ശേഷം പുതിയ രൂപത്തിലെത്തിയ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലുടനീളം വളർത്തിയിരുന്ന താടിയും മുടിയും വെട്ടിമാറ്റി. കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ചാണ് രാഹുൽ ഗാന്ധി സർവകലാശാലയിലെത്തിയത്.

ഇന്ത്യയിൽ 12 സംസ്ഥാനങ്ങലൂടെ കാൽ നടയാത്ര ചെയ്ത രാഹുൽ ഗാന്ധി യാത്രയിൽ ഉടനീളം മുടിയും താടിയും വളർത്തിയിരുന്നു. യാത്ര ആരംഭിച്ചത് മുതൽ വെള്ള വസ്ത്രം മാത്രമാണ് രാഹുൽ ഗാന്ധി ധരിച്ചിരുന്നത്. യാത്രക്ക് ശേഷവും പൊതുവേദികളിൽ വെളുത്ത ടീഷർട്ടിൽ മാത്രമായിരുന്നു രാഹുൽ ഗാന്ധി പ്രത്യക്ഷപ്പെട്ടിരുന്നത്. ഭാരത് ജോഡോ യാത്രയുടെ അതേ രൂപത്തിലും വെള്ള വസ്ത്രത്തിലുമായിരുന്നു റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെത്തിയത്