2022ൽ 178,919 പ്രവാസികൾ കുവൈറ്റ് വിട്ടു

0
12

കുവൈറ്റ് സിറ്റി: ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സർക്കാർ ഏജൻസികളുടെ കുവൈറ്റ്വൽക്കരണ നയങ്ങൾക്കും  800 ദിനാർ ഫീസ് ഏർപ്പെടുത്തിയതിന്  ശേഷം  178,919 പ്രവാസികൾ കുവൈറ്റ് വിട്ടു.

60 വയസും അതിൽ കൂടുതലുമുള്ള  17,891 പ്രവാസികൾ സര്ക്കാര് ഏർപ്പെടുത്തിയ 800 കെ.ഡി  ഫീസ് അടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് രാജ്യം വിട്ടത് . പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം.2021ൽ   60 വയസും അതിൽ കൂടുതലുമുള്ള 122,536 പ്രവാസികൾ ഉണ്ടായിരുന്നു എങ്കിൽ. 2022ൽ  104,645  ആയി കുറഞ്ഞു. യൂണിവേഴ്സിറ്റി ബിരുദധാരികളുടെ എണ്ണവും 2021 മധ്യത്തിൽ 155,665 ആയിരുന്നത് 2022 പകുതിയോടെ 146,942 ആയി കുറഞ്ഞു. കൂടാതെ, ബിരുദാനന്തര ബിരുദധാരികളുടെ എണ്ണവും 2021 മധ്യത്തിൽ 7,213 ആയിരുന്നത് 2022 മധ്യത്തോടെ 6,912 ആയി കുറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ഗൾഫ് രാജ്യങ്ങളിൽ  സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശതമാനം ഏറ്റവും കൂടുതൽ കുവൈറ്റിലാണ്, മൊത്തം സർക്കാർ ജീവനക്കാരിൽ 23 ശതമാനവും.