അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സർക്കാർ രൂപീകരിക്കണം എന്ന് എംപി മാർ

0
26
The National Assembly.

കുവൈറ്റ് സിറ്റി: ഭരണഘടന അനുശാസിക്കുന്ന പ്രകാരം,  അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനോട് ആവശ്യപ്പെട്ട് എംപി മാർ. 19 നിയമനിർമ്മാതാക്കൾ ആണ് നിർദേശം മുന്നോട്ട് വച്ചത്. നിർദ്ദിഷ്ട കാലയളവിനപ്പുറം പുതിയ സർക്കാർ രൂപീകരിച്ചാൽ  ചോദ്യം ചെയ്യലിനായി തങ്ങളുടെ ഭരണഘടനാ പരമായ അധികാരം പയോഗിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഭരണഘടനയോട് ചേർന്നുനിൽക്കേണ്ടതിന്റെ ആവശ്യകത  ഊന്നിപ്പറഞ്ഞു കൊണ്ടായിരുന്നു അവർ മുന്നറിയിപ്പ് നൽകിയത്.