ആട് മോഷണം 3 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കബ്ദ് പ്രദേശത്തെ ഒരു തൊഴുത്തിൽ നിന്ന് മൂന്ന് യുവാക്കൾ ആടുകളെ മോഷ്ടിക്കുന്ന വീഡിയോ ക്ലിപ്പ്  വൈറലായിരുന്നു. മണിക്കൂറുകൾക്കകം  മൂന്ന് പേരെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ പിടികൂടി. മൂവരും സ്വദേശികൾ ആണ്.

മോഷണ ദൃശ്യങ്ങൾ തൊഴുത്തിലെ സുരക്ഷാ ക്യാമറയിൽ പതിയുകയായിരുന്ന്. അന്വേഷണങ്ങൾ ഒടുവിൽ മൂന്ന് മോഷ്ടാക്കളെയും കണ്ടെത്തി പിടികൂടി. പ്രതികൾ 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്