സാൽമിയ, സൽവ, ഹവല്ലി എന്നിവിടങ്ങളിൽ നിന്നായി 40 പ്രവാസികൾ അറസ്റ്റിലായി

0
21

കുവൈറ്റ് സിറ്റി: സാൽമിയ, ഹവല്ലി, സാൽവ എന്നിവിടങ്ങളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 40 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കൂടാതെ, ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച നാല്  ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ് നടത്തി. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.