ലിങ്കുകളിലൂടെ പണം കൈമാറ്റം ചെയ്യുന്നത് ബാങ്കുകൾ മരവിപ്പിച്ചേക്കാം

0
19

കുവൈറ്റ് സിറ്റി:   ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും “ലിങ്കുകൾ” വഴി  ട്രാൻസ്ഫർ ചെയ്യുന്ന ഏത് തുകയും അരവിപ്പിക്കുന്ന നടപടി ബാങ്കുകൾ പരിഗണിക്കുന്നു. വ്യാജ ലിങ്കകളിലൂടെ പണം നഷ്ടപ്പെടുമ്പോൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബാങ്ക് ഉപഭോക്താവിനെ അറിയിക്കുകയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബ്ലോക്ക് ചെയ്യുകയും വേണം. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് ഇത് പരിഗണിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ആഴ്ചകളിൽ, “ലിങ്ക്” സന്ദേശങ്ങൾ വഴി പണം നഷ്ടപ്പെട്ടതായി നിരവധി പരാതികൾ ബാങ്കുകൾക്ക് ലഭിച്ചിരുന്നു.