കുവൈറ്റ് സിറ്റി: ജസീറ എയർവേയ്‌സ് സൗദി അറേബ്യ ആസ്ഥാനമായി കുറഞ്ഞ നിരക്കിൽ എയർലൈൻ ആരംഭിക്കാൻ ഒരുങ്ങുന്നു. ദമാം ആസ്ഥാനമാക്കിയാണ് പുതിയ എയർലൈൻ ആരംഭിക്കുന്നത്, സൗദി അറേബ്യയുടെ വിഷൻ 2030 ന് അനുസൃതമായാണ് ഇത് എന്ന് പ്രാദേശിക മാധയമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സൗദിയിലെ റെഗുലേറ്ററി അധികാരികളുമായി ഏകോപനം നടക്കുന്നുണ്ടെന്ന് ജസീറ എയർവേസ് പറഞ്ഞു.
സൗദി അറേബ്യ കൂടുതൽ സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാനും ടൂറിസം മേഖല വിപുലീകരിക്കാനും ശ്രമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. പുതിയ എയർലൈൻ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തും, കൂടാതെ 200,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കും എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .