സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. പവന് 200 രൂപ വര്‍ധിച്ചു ഒരു പവന്‍ സ്വര്‍ണത്തിന് 43000 കടന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43040 രൂപയായി. കേരളത്തില്‍ ഇതുവരെയുളളതില്‍ വെച്ച് ഏറ്റവും കൂടിയ നിരക്കാണിത്.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കൂടി. വിപണി വില 4455 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ കൂടി. വിപണിയിലെ വില 5380 രൂപയാണ്. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തെ വെളളി വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 73 രൂപയായിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.