ലുലു മണി സെവൻ എ സൈഡ് യങ് ഷൂട്ടേർസ് അബ്ബാസിയ ജേതാക്കൾ മാക് കുവൈറ്റ് രണ്ടാമത്

0
31

കുവൈറ്റ് : ലുലു മണി കെഫാക്കുമായി സഹകരിച്ചു നടത്തിയ ഫസ്റ്റ് എഡിഷൻ സെവൻ എ സൈഡ് നോക്കൗട്ട് ഫുട്ബോൾ   ടൂർണ്ണമെന്റിൽ  യങ് ഷൂട്ടേർസ് അബ്ബാസിയ ജേതാക്കളായി . ഫൈനലിൽ മാക് കുവൈത്തതിനെ  ടൈബേക്കറിൽ പരാജയപ്പെടുത്തി . സിൽവർ സ്റ്റാർസ് എസ് സി ആണ് മൂന്നാമത് . കെഫാക്കിലെ സീസൺ 9 ലെഅവസാനത്തെ  ഫുട്ബാൾ ടൂർണ്ണമെന്റിൽ കെഫാക്കിലെ പ്രമുഖരായ പതിനെട്ടു ടീമുകൾ അണിനിരന്ന മത്സരങ്ങൾ വൈകിട്ട് നാലുമണി മുതൽ മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത്   സ്റ്റേഡിയത്തിൽ തുടങിയ മത്സരങ്ങൾ രാത്രി ഒൻപതു മണിക്ക് അവസാനിച്ചു  . വീറും വാശിയും നിറഞ്ഞ മത്സരങ്ങൾ കാണാൻ നിരവധി പേരാണ് മിശ്രിഫിൽ എത്തിയത്  ടൂർണമെന്റിലെ ബെസ്റ്റ്  ഗോൾ കീപ്പർ – ദാസിത് (മാക് കുവൈറ്റ് ) പ്ലയെർ ഓഫ് ഡി ടൂർണ്ണമെന്റ്  – മുഹമ്മദ് ജാബിർ (യങ് ഷൂട്ടേർസ് അബ്ബാസിയ ) ബെസ്റ്റ് ഡിഫൻഡർ – അനീഷ് (മാക് കുവൈറ്റ് ) ടോപ് സ്‌കോറർ – സുഹൂദ് (യങ് ഷൂട്ടേർസ് അബ്ബാസിയ ) എന്നിവരെ തിരഞ്ഞെടുത്തു . ലുലു മണിയെ പ്രതിനിധികരിച്ചു സുബൈർ തയ്യിൽ (ഡെപ്യൂട്ടി ജനറൽ മാനേജർ) കാർവർണ്ണൻ വരവൂർ (മാനേജർ ഡിജിറ്റൽ പ്രോഡക്റ്റ്സ് ) അമൽ (ഫിൻടെക്ക് ) സുകേഷ് ( കോർപറേറ്റ്  മാനേജർ  ) നൗഫൽ (ഡിജിറ്റൽ പ്രോഡക്റ്റ്സ് ) കെഫാക്ക് പ്രസിഡന്റ് ബിജു ജോണി , തോമസ് (ട്രഷറർ) അബ്ദുൽ റഹ്‍മാൻ (കെഫാക്  സ്പോർട്സ് സെക്രട്ടറി ) സിദ്ദിഖ് , റോബർട്ട് ബെർണാഡ് , മൻസൂർ , ഫൈസൽ , അഹ്‌മദ്‌ , നൗഫൽ , എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു . റഫറിമാർക്കുള്ള ഉപഹാരങ്ങൾ ലുലുപ്രതിനിധികൾ വിതരണം ചെയ്തു .