സാംസ്കാരിക തനിമയിൽ ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ’ അരങ്ങേറി

0
10

കുവൈറ്റ് സിറ്റി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ’ എന്ന പരിപാടി ശ്രദ്ധേയമായി.  കുവൈറ്റ്  സാംസ്‌കാരിക വിവര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി  മസിൻ അൽ അൻസാരി ഉൾപ്പടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. പാൻഡെമിക്കിന് ശേഷം സാംസ്കാരിക മന്ത്രാലയം വിദേശത്ത് നടത്തുന്ന ആദ്യത്തെ പരിപാടിയാണ് ഇത്.

മാർച്ച് 17 ന് നടന്ന ഉദ്ഘാടന പരിപാടി  വിദേശകാര്യ, സാംസ്കാരിക സഹമന്ത്രിയായ മീനാക്ഷി ലേഖിയാണ് ഉദ്ഘാടനം ചെയ്തത്. . മാർച്ച് 18 ന് യർമൂക്ക് കൾച്ചറൽ സെന്ററിലെ ദാർ അൽ അത്തർ ഇസ്ലാമിയയിൽ (DAI) വെച്ചാണ് ഫൈനൽ ഇവന്റ് സംഘടിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും  ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദൃഢവും ദീർഘകാലവുമായ ബന്ധത്തിന്റെയും ആഘോഷമാണ് ഈ പരിപാടി എന്ന് ചടങ്ങിൽ അംബാസിഡർ പറഞ്ഞു.

ഇന്ത്യൻ ചിത്രമായ ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനും ദി എലിഫന്റ്സ് വിസ്‌പറേഴ്‌സിനും ലഭിച്ച ഓസ്‌കാർ പുരസ്‌കാരം ഇന്ത്യൻ സിനിമകൾക്കും പാട്ടുകൾക്കും സംസ്‌കാരത്തിനുമുള്ള അംഗീകാരം ആണെന്ന് അംബാസിഡർ പറഞ്ഞു. ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയും  വൈവിധ്യപൂർണ്ണവുമായ ചില രൂപങ്ങൾ  പ്രദർശിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഒരു പ്രധാന പങ്കാളിയാണ് കുവൈറ്റ്. നമ്മുടെ വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങളിൽ നമ്മുടെ ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ പ്രകടമാണ് . കുവൈറ്റിന്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് ഇന്ത്യൻ സമൂഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്, കുവൈറ്റ് ജനത  നൽകുന്ന ഊഷ്മളമായ ആതിഥ്യത്തിനും പിന്തുണക്കും കടപെട്ടവർ ആയിരിക്കും ഇന്ത്യൻ സമൂഹം എന്നും  അംബാസിഡർ പറഞ്ഞു.

കഴിഞ്ഞ ദിവസം സാൽമിയ തിയേറ്ററിൽ നടന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന പരിപാടിയിൽ 700- ലധികം ആളുകൾ പങ്കെടുത്തത്.

ഇന്ത്യൻ സാംസ്കാരിക മന്ത്രാലയം അയച്ച പ്രശസ്ത ട്രൂപ്പുകളായിരുന്നു പരിപാടിയുടെ ഹൈ ലൈറ്റ്. ഫെസ്റ്റിവലിൽ അവതരിപ്പിച്ച മൂന്ന് ട്രൂപ്പുകളായിരുന്നു; ഖുത്ബി ബ്രദേഴ്സ് – ഖവാലി , ഹസൻ ഖാനും ഗ്രൂപ്പും –  രാജസ്ഥാനി ഫോക്ക്, അനിരുദ്ധ് വർമ്മയുടെ  സംഗീത പരിപാടിയും