2022-ൽ 56,000 പ്രവാസികളുടെ താമസ രേഖ റദ്ദാക്കി

0
49

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അടുത്തിടെ പുറത്തിറക്കിയ ഇമിഗ്രേഷൻ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം  56,279 പ്രവാസികളുടെ റസിഡൻസ് പെർമിറ്റുകൾ റദ്ദാക്കി, അതിൽ 54% അറബ് ഇതര ഏഷ്യൻ തൊഴിലാളികളുടേതാണ്. ഇതേ കാലയളവിൽ  12,911 താൽക്കാലിക താമസ വിസകളും റദ്ദാക്കി.  കൂടാതെ, ഗാർഹിക തൊഴിലാളികൾക്കുള്ള 5,871 പെർമിറ്റുകൾക്കൊപ്പം 5 സ്വയം സ്പോൺസർ ചെയ്ത വിസകളും അസാധുവാക്കി. 15,131 ഫാമിലി വിസകളും ആർട്ടിക്കിൾ 24 പ്രകാരം 104 സ്വയം സ്പോൺസർ വിസകളും റദ്ദാക്കി.

മുൻ വർഷം പ്രവാസികൾക്ക് അനുവദിച്ച ആകെ റസിഡൻസ് പെർമിറ്റുകളുടെ എണ്ണം 2,838,613 ആയിരുന്നു, ഇത് 2021 നെ അപേക്ഷിച്ച്  വർദ്ധനയാണ് ഇതിൽ വന്നത്. ഗാർഹിക തൊഴിലാളികൾക്കും സിവിൽ ജോലിക്കാർക്കുമാണ് റസിഡൻസ് പെർമിറ്റിലെ ഏറ്റവും വലിയ വർധന.ഗാർഹിക തൊഴിലാളികൾക്ക് 162,000 ഉം സ്വകാര്യ മേഖലയ്ക്ക് 165,000 ഉം റെസിഡൻസികൾ അനുവദിച്ചു. അറബ് ഇതര ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ആദ്യമായി അനുവദിക്കുന്ന പെർമിറ്റുകളുടെ 67.2% നൽകിയത്.