സ്വകാര്യ സ്‌കൂൾ ഫീസ് വർധിപ്പിക്കില്ല

0
13

കുവൈറ്റ് സിറ്റി: 2023/2024 അധ്യയന വർഷത്തിൽ, വിദേശ, ദ്വിഭാഷാ സ്വകാര്യ സ്കൂളുകളിൽ  ഫീസ് മുമ്പ് നിശ്ചയിച്ചതിന് തുല്യമാണെന്നും ഫീസിൽ വർദ്ധനവുണ്ടാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് മന്ത്രി സഭ പുറപ്പെടുവിച്ച  തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

പഴയ വിദ്യാർത്ഥികൾ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ടതില്ല എന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2023/2024 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഫീസ് അടക്കാത്ത വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്തതായി കണക്കാക്കില്ല, എന്നാൽ ഈ രജിസ്ട്രേഷൻ തീയതിയെക്കുറിച്ച് വിദ്യാർത്ഥിയുടെ രക്ഷിതാവിനെ  രജിസ്ട്രേഷൻ അവസാനിക്കുന്ന സമയപരിധിക്ക് മുൻപ്  സ്കൂൾ അധികൃതർ അറിച്ചിരുന്നതായ തെളിയിക്കണം എന്നും  നിർദേശിച്ചിട്ടുണ്ട്.

കുവൈത്തിന് പുറത്ത് നിന്നുള്ള പുതിയ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ  മാർച്ച് അവസാനം വരെ രജിസ്റ്റർ ചെയ്യാൻ കഴിയും. ഇവർ, രാജ്യത്തേക്ക് പ്രവേശിക്കുന്ന തീയതി സ്ഥിരീകരിക്കുന്നതിന് അവർ അവരുടെ പാസ്‌പോർട്ട് സ്കൂളിൽ സമർപ്പിക്കണം.കൂടാതെ, അവരുടെ അക്കാദമിക് സർട്ടിഫിക്കറ്റ്കളുടെ തുല്യത വകുപ്പ് സാക്ഷ്യപ്പെടുത്തുകയും തുല്യത തെളിയിക്കുകയും വേണം.