രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അപലപനീയം, ഐഎംസിസി കുവൈറ്റ് കമ്മിറ്റി

0
18

രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയെ ഐഎംസിസി കുവൈറ്റ് കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിച്ചു. ജനാധിപത്യത്തിന് നേരെ ഫാസിസ്റ്റ് ശക്തികൾ നടത്തിയ കടന്നാക്രമണം ആണിത് എന്ന് കമ്മിറ്റി വിമർശിച്ചു .
പ്രധാനമന്ത്രിയെയും അദാനിയെയും വിമർശിച്ചതിൻ്റെ പേരിൽ ഒരാളെ രാഷ്ട്രീയ പക പോക്കലിനായി കോടതിയെ ഉപയോഗിച്ച് നേരിടുന്നത് തീർത്തും ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കടക്കൽ കത്തിവക്കുന്ന ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ ഏവരും ഒന്നിച്ച് പ്രതീഷേധിക്കണം എന്നും ആവശ്യപെട്ടു.