അഡ്വക്കേറ്റ്  ജോൺ തോമസിനും കുടുംബത്തിനും ഇന്ത്യൻ ലോയേഴ്സ്  ഫോറം യാത്രയയപ്പു  നൽകി. 

0
46
ഇന്ത്യൻ ലോയേഴ്സ്  ഫോറം കുവൈറ്റ്,   നാട്ടിലേക്ക് യാത്രയാകുന്ന അഡ്വക്കേറ്റ്  ജോൺ തോമസിനും കുടുംബത്തിനും യാത്രയയപ്പു  നൽകി.
 പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ ലായേഴ്സ് ഫോറം അഡ്വൈസറി ബോഡ് മെമ്പർ അഡ്വക്കേറ്റ് പീ ജോൺ തോമസ് അവര്കള്ക്ക്കും ഭാര്യ ശ്രീമതി ഷേർളി തോമസിനും ലോയേഴ്സ് ഫോറം അബ്ബാസിയ hidine  റെസ്റ്റാറന്റിൽ വച്ച് യാത്രയയപ്പു നൽകുകയുണ്ടായി.
പ്രസിഡന്റ് അഡ്വ : തോമസ് പണിക്കർ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് പുളിക്കൽ  എല്ലാവര്ക്കും  സ്വാഗതം ആശംസിച്ചു .  ജനറൽ സെക്രട്ടറി ഫോറത്തിന്റെ നിയമപരമായ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കയും, ഫോറം കുവൈറ്റിലെ ഇന്ത്യൻ ലായേഴ്സിന്റെ ഒത്തു വരവിനു ഒരു പൊതു വേദിയാകുന്നു എന്നും വിലയിരുത്തി .
പ്രസിഡന്റ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഫോറം ഇന്ത്യൻ കമ്മ്യൂണിറ്റിക്കു വേണ്ടി ചെയ്യുന്ന നിയമപരമായ സഹായങ്ങളെപ്പറ്റി   വിശദീകരിച്ചു. നിയമപരമായ എല്ലാ കമ്മ്യൂണിറ്റി ആവശ്യങ്ങളും നിറവേറ്റാൻ ഫോറം സഞ്ജമാണ് എന്നും അദ്ദേഹം അറിയിചു . എല്ലാ ശനിയാഴ്ചയും ഇന്ത്യൻ എംബസ്സിയിൽ ലായേർസ് ഫോറത്തിന്റെ legal aid സെൽ പ്രവർത്തിക്കുന്നുണ്ട് എന്നദ്ദേഹം പറഞ്ഞു .
അഡ്വ. ശശിധര പണിക്കർ അഡ്വക്കേറ്റ് പീ ജോൺ തോമസിനെ പൊന്നാട അണിയിച്ചു ആദരിച്ചു, ജനറൽ കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ ജോൺ തോമസിന്റെ കുവൈത്തിലെ സാമൂഹിക പ്രവർത്തനത്തെ പറ്റി വിശദീകരിച്ചു.ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് അഡ്വ തോമസ് പണിക്കർ അഡ്വ ജോൺ തോമസ് നു നൽകി, അഡ്വ ജോൺ തോമസ് അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ ലോയേഴ്സ് ഫോറം മെമ്പർ  ആയതുകൊണ്ട് അനേകം സാമൂഹിക , സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിയമപരമായ സഹായങ്ങൾ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു എന്ന് അദ്ദേഹം അനുസ്മരിച്ചു .   തന്റെ കുവൈറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ലായേർസ് ഫോറം വളരെയധികം സഹായിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു .  അഡ്വ: ലാൽജി, അഡ്വ : റ്റീസ് തോമസ് , അഡ്വ : രാജേഷ് സാഗർ, അഡ്വ രത്‌നകുമാരൻ, അഡ്വ : പ്രിയ ഹരിദാസ് , അഡ്വ : തോമസ്മ സ്റ്റീഫൻ, അഡ്വ : ജസീന ബഷീർ, അഡ്വ ഗീത അനിൽകുമാർ, അഡ്വ സ്മിത മനോജ് , അഡ്വ മെറിൻ, അഡ്വ : സുബിൻ അറക്കൽ, അഡ്വ അനസ് പുതിയൊട്ടിൽ, ജെറാൾ ജോസ്, തുടങി മറ്റു എല്ലാ ലോ ഫോറം മെമ്പർ മാരും, അതിഥിയായി പങ്കെടുത്ത  ചെസ്സിൽ രാമപുരവും  ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.  ഖജാൻജി  അഡ്വ. ഷിബിൻ ജോസ് നന്ദി പറഞ്ഞു.