നിയമ പ്രൊഫഷന്കളിൽ പ്രവാസികൾക്കുള്ള നിയന്ത്രണങ്ങൾ PAM കർശനമാക്കുന്നു

0
23

കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, നിയമമേഖലയിൽ സ്വദേശി വത്കരണം ശക്തമാക്കുന്നു. പ്രവാസികൾ തൊഴിലെടുത്തിരുന്ന ചില പദവികൾ ഇനി പൗരന്മാർക്ക് മാത്രമാക്കും.കൂടാതെ നിയമ ഗവേഷകന് യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമാക്കും. പൊതു-സ്വകാര്യ മേഖലകളിലായി 4,576 പ്രവാസികൾ നിയമമേഖലയിൽ സ്പെഷ്യലിസ്റ്റ് പദവികളിൽ ജോലി ചെയ്യുന്നതായി അൽ-ഖബാസ് റിപ്പോർട്ടിൽ ഉണ്ട്.
സ്വകാര്യമേഖലയിലുള്ള, ഈ ജീവനക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനൊപ്പം യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളുടെ സ്ഥിരീകരികരണം നടത്താനും നിർദ്ദേശം നൽകും.