ബിഇസി വഴി നിങ്ങളടയ്ക്കുന്ന പണത്തിന്‍റെ 5 ഇരട്ടിവരെ സമ്മാനമായി നേടാന്‍‍ അവസരം

0
10

കുവൈത്ത് സിറ്റി ഉപഭോക്താക്കള്‍ക്ക് വമ്പന്‍ സമ്മാനങ്ങളുമായി പ്രമുഖ മണി ട്രാന്‍സ്ഫർ സ്ഥാപനമായ  ബഹ്‌റൈൻ എക്‌സ്‌ചേഞ്ച് കമ്പനി (ബിഇസി)യുടെ പുത്തന്‍ ക്യാമ്പയിന്‍.  ‘5X’ എന്ന പ്രമോഷന്‍ ക്യാമ്പയിന്‍ വഴി ഉപഭോക്താക്കള്‍ അടക്കുന്ന തുകയുടെ 5 മടങ്ങ് വരെ സമ്മാനമായി ലഭിക്കും. മാർച്ച് 26 മുതൽ ഡിസംബർ 31 വരെ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പയിനില്‍ എല്ലാ ആഴ്ചയിലും ഭാഗ്യശാലിയെ കണ്ടെത്തുന്ന വിധത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ബിഇസിയുടെ 63 ശാഖകളിൽ ഏതെങ്കിലും ഒന്നിൽ പണമിടപാട് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒപ്പം ബിഇസിയുടെ സുരക്ഷിത ഓൺലൈൻ മണി ട്രാൻസ്ഫർ സേവനമായ ബിഇസി ഓൺലൈൻ വഴി പണം അയയ്‌ക്കുന്ന ഉപഭോക്താക്കൾക്കും വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ ആപ്പിലൂടെയോ ഇതില്‍ പങ്കെടുക്കാം.

കാമ്പെയ്‌ൻ കാലയളവിലുടനീളം ഓരോ നറുക്കെടുപ്പ് തീയതികൾക്കിടയിലും  ഇടപാടുകൾ നടത്തിയ ഉപഭോക്താക്കൾ ഞാറാഴ്ച നടക്കുന്ന പ്രതിവാര നറുക്കെടുപ്പിൽ ഉള്‍പ്പെടും. ക്യാമ്പയിന്‍റെ അവസാന നറുക്കെടുപ്പാവട്ടെ  2024 ജനുവരി 2 ചൊവ്വാഴ്ചയാണ് നടക്കുക.

“ഉപഭോക്താക്കൾക്ക് അവർ അയക്കുന്ന പണത്തിന്‍റെ 5 മടങ്ങ് സമ്മാനമായി നേടാന്‍  അവസരം നൽകുന്ന  ‘5X’ കാമ്പെയ്‌ൻ ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന്. ഈ കാമ്പെയ്‌ൻ ഇതുവരെ നടന്നിട്ടുള്ളവയില്‍ മികച്ച ഒന്നാണ്,  അടുത്ത 40 ആഴ്‌ചകളിൽ ഓരോ ആഴ്‌ചയും ഉപഭോക്താക്കള്‍ക്ക് അവരുടെ പണത്തിന്‍റെ 5 മടങ്ങ് നേടാനുള്ള മികച്ച അവസരമാണിത് ” എന്ന് കാമ്പെയ്‌നിനെക്കുറിച്ച് ബിഇസി സിഇഒ മാത്യൂസ് വറുഗീസ് അഭിപ്രായപ്പെട്ടു

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ T4, T5 ടെർമിനലുകളിലെ 3 ശാഖകൾ ഉൾപ്പെടെ കുവൈറ്റിലുടനീളം ബിഇസിക്ക് നിലവിൽ 63 ശാഖകളുണ്ട്. 30 രാജ്യങ്ങളിലായി 46,000-ലധികം സ്ഥലങ്ങളിലേക്ക് സുരക്ഷിതമായും വേഗത്തിലും പണം അയയ്‌ക്കുന്നതിൽ BEC സ്പെഷ്യലൈസ് ചെയ്യുന്നു.