പ്രവാസികളുടെ നാടുകടത്തൽ കുടിശ്ശിക നൽകാത്ത കമ്പനികളുടെ ഫയൽ ബ്ലോക്ക് ചെയ്യും

0
32

കുവൈത്ത് സിറ്റി :  നാട്‌ കടത്തപ്പെട്ട തൊഴിലാളികളുടെ യാത്രാ ടിക്കറ്റ് കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ ഫയലുകൾ പ്രൊസസ്സ് ചെയ്യുന്നത് തടയുന്നത് ആരംഭിച്ചു . മാനവ ശേഷി സമിതിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നത്.  താമസ, തൊഴിൽ നിയമ ലംഘനം, ഒളിച്ചോട്ടം എന്നിവയ്ക്ക് പിടിയിലായി രാജ്യത്ത് നിന്ന് നാട് കടത്തപ്പെട്ട തൊഴിലാളികളുടെ സ്പോൺസർമാരാണ് ഈ സ്ഥാപനങ്ങൾ.ഇവർ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നത് വരെ ഈ കമ്പനികളുടെ ഫയലുകൾ സ്വയമേവ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികൾ ആണ് ആരംഭിച്ചത്.