ജഹ്‌റയിലും അൽ അഹമ്മദിയിലും നിന്നുമായി 129 ക്യാമ്പുകൾ നീക്കം ചെയ്തു

0
22

കുവൈറ്റ് സിറ്റി: ജഹ്‌റ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ പൊതു ശുചീകരണ-റോഡ് വർക്ക്സ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയുടെ ഭാഗമായി  129 ക്യാമ്പുകൾ നീക്കം ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ക്യാമ്പിംഗ് സീസണിന്റെ അവസാനത്തോട് അനുബന്ധിച്ച് ജഹ്‌റ, അൽ-അഹമ്മദി ഗവർണറേറ്റുകളിലെ ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനുള്ള ഫീൽഡ് കാമ്പെയ്‌നുകൾ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി തുടരുകയാണ്.