അടുത്തയാഴ്ച മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ

0
18

കുവൈറ്റ് സിറ്റി: അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ഇടയ്ക്കിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. തുടർന്നുള്ള ഞായറാഴ്ച മുതൽ താപനില ക്രമേണ ഉയരാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്നത് സരയത്ത് സീസണാണ്.ഇത് ഏപ്രിൽ 14-ന് അവസാനിക്കും, ചിലപ്പോൾ ഇത് മെയ് അവസാനം വരെ നീണ്ടുനിന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു.