കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ട്രാക്കിന്റെ അബ്ബാസിയ ഏരിയ കൺവീനർ പ്രദീപ് മോഹനൻ നായർക്ക് തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ജി.ബിനു, വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, സെക്രട്ടറി ആർ.രാധാകൃഷ്ണൻ, ഫർവാനിയ ഏരിയ കൺവീനർ എം.ജി.അജിത്, കേന്ദ്ര കമ്മിറ്റി അംഗം വിജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ് പ്രദീപിനെ പൊന്നാട അണിയിച്ചു.
പ്രസിഡൻറ് എം.എ.നിസ്സാം സ്നേഹോപഹാരം നൽകി.
പ്രദീപ് മോഹനൻ നായർ മറുപടി പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി കെ.ആർ.ബൈജു സ്വാഗതവും ട്രഷറർ എ.മോഹനകുമാർ നന്ദിയും പറഞ്ഞു.