കൈക്കൂലി കേസിൽ 5 പ്രവാസികൾക്കും ഒരു കുവൈറ്റിക്കും തടവ് ശിക്ഷ

0
27

കുവൈറ്റ് സിറ്റി: ഇടപാടുകൾ പൂർത്തിയാക്കുന്നതിന് സർക്കാർ ഏജൻസി ജീവനക്കാർക്ക് കൈക്കൂലി നൽകി കേസിൽ അഞ്ച് പ്രവാസികൾക്കും ഒരു കുവൈറ്റിക്കും സെൻട്രൽ ജയിലിൽ 21 ദിവസത്തെ തടവ് ശിക്ഷ. പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സർക്കാർ ജീവനക്കാരൻ പിടിയിലായത്. അഞ്ച് ദിനാർ വീതം ഈടാക്കിയാണ് സര്ക്കാര് നടപടികൾ വേഗത്തിലാക്കി നൽകിയത്. ഇത്തരം കേസുകളിൽ തടവും കഠിനമായ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും കൈക്കൂലി കേസുകൾ പെരുകുകയാണ് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.