ഈദിയയോട് അനുബന്ധിച്ച് സെൻട്രൽ ബാങ്ക് വാണിജ്യ കോംപ്ലക്‌സുകളിൽ കൂടുതൽ എടിഎം മെഷീനുകൾ സ്ഥാപിക്കും

0
21

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ഈദിയയോട് അനുബന്ധിച്ച് നിരവധി വാണിജ്യ സമുച്ചയങ്ങളിൽ ATM മെഷീനുകൾ സജ്ജീകരിക്കും എന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു.അവന്യൂസ് മാൾ, 360 മാൾ, അസിമ മാൾ, അൽ-കൗട്ട് കോംപ്ലക്സ് എന്നിവിടങ്ങളിൽ എടിഎമ്മുകൾ ലഭ്യമാകും.ഫെഡറേഷൻ ഓഫ് കുവൈറ്റ് ബാങ്കുകൾ, ഷെയർഡ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനി (കെ-നെറ്റ്) അതോടൊപ്പം മുകളിൽ പറഞ്ഞ കോംപ്ലക്സുകളുടെയും സഹകരണത്തോടെയാണ് ഈ സേവനം നൽകുന്നത്.മറ്റ് എടിഎമ്മുകളിൽ ലഭ്യമല്ലാത്ത ചെറിയ മൂല്യത്തിലുള്ള പുതിയ നോട്ടുകൾ പൊതുജനങ്ങളെക്ക് ഇതിലൂടെ ലഭിക്കും .