വാണിജ്യ സമുച്ചയങ്ങളിൽ “ആയാദി”ക്കായി സ്ഥാപിച്ച ATM മഷിനുകൾ ഈദുൽ ഫിത്തർ 2 വരെ ഉണ്ടായിരിക്കും

0
98

കുവൈറ്റ് സിറ്റി: വാണിജ്യ സമുച്ചയങ്ങളും ഷോപ്പിംഗ് സെന്ററുകളും “അയാദി”ക്കായി പുതു പുത്തൻ നോട്ടുകൾ ലഭ്യമാക്കുന്നതിന് സ്ഥാപിച്ച   ATM കളുടെ സേവനം   ഈദ് അൽ-ഫിത്തറിന്റെ രണ്ടാം ദിവസം വരെ ലഭിക്കും.  അഞ്ച് ,പത്ത് , ഇരുപത് ദിനാരിൻ്റെ പുതിയ നോട്ടുകൾ ആണ് ഇതിൽ ലഭിക്കുക. കുവൈറ്റ് ബാങ്കുകളുമായും ജോയിന്റ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനിയുമായും (കെനെറ്റ്) സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് “ATM മെഷീനുകൾ നൽകിയത്.