മലയാളി മംസ് മിഡിൽ ഈസ്റ്റ് – കുവൈറ്റ് ചാപ്റ്റർ ആറാംവാർഷികം ആഘോഷ പൂർവ്വമാക്കാൻ ‘ജൽസ 2K23’. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വിസ്മയ കാഴ്ചയുടെ തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം.
അമ്മമാരുടെ നേതൃത്വ മികവിൽ ഏപ്രിൽ 28 ന് വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ ആണ് പരിപാടി നടക്കുന്നത്. വൈകുന്നേരം നാലുമണി മുതൽ രാത്രി പത്ത് മണിവരെ നീണ്ടുനിൽക്കുന്ന അതിശയ രാവാകും ‘ജൽസ 2K23 . സുപ്രസിദ്ധ സിനിമാ താരവും നർത്തകിയുമായ ദുർഗാ കൃഷ്ണയാണ് മുഖ്യാതിഥി . പ്രശസ്ത കോറിയോഗ്രാഫർ ആര്യാ ബാലകൃഷ്ണനനും സംഘവും ചേർനാണ് നൃത്ത പരിപാടികൾ അവതരിപ്പിക്കും. ചെമ്മീൻ മ്യൂസിക് ബാൻഡ് ആണ് സംഗീത വിരുന്ന് ഒരുക്കുന്നത്. സഞ്ജിത് സലാം, ശ്രീലക്ഷ്മി ശങ്കരദേവ്,വിനീത്മോഹൻഎന്നി ഗായകരെ കൂടാതെ സജോ ജോബ് (കീ ബോർഡ്), വിജോ ജോബ് (ലീഡ് ക്വിയർ), നിതിൻ രാജ് (വയലിൻ), ഷെൽവിൻ എബ്രഹാം (ബാസ് ഗിറ്റാർ), ജിയോ (ഡ്രംസ്) എന്നിങ്ങനെ നാട്ടിൽ നിന്നുള്ള കലാകാരൻമാർ വിസ്മയം തീർക്കും. ആട്ടം കലാസമിതി യുടെ ബാനറിൽ. ചെണ്ട കലാകാരന്മാരുടെ ഫ്യൂഷനും അവതരിപ്പിക്കുന്നുണ്ട്.