ഹാഷിഷ് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ കുവൈറ്റ് വിമാനത്താവളത്തിൽ പിടിയിൽ

0
26

കുവൈറ്റ് സിറ്റി: ഈദ് അൽ-ഫിത്തർ ആഘോഷങ്ങൾക്കിടെ, കുവൈറ്റിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ  കസ്റ്റംസ് ഉദ്യോഗസ്ഥർ ടി 5 വിമാനത്താവളത്തിൽ വച്ച് പിടികൂടി . ഇയാളിൽ നിന്ന് ഒമ്പത് ഭാഗങ്ങൾ ആയി സൂക്ഷിച്ച ഹാഷിഷ് കണ്ടെടത്തു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

കുവൈറ്റിന്റെ സുരക്ഷയിൽ പ്രതിബദ്ധത പുലർത്തുന്ന എല്ലാ ഉദ്യോഗസ്ഥരെയും കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ-ഫഹദ് അഭിനന്ദിച്ചു.