നിർമ്മാതാക്കളുടെ നടപടിയിൽ ഫെഫ്കക്ക് അതൃപതി

0
19

ലഹരി ഉപയോ​ഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച നിർമ്മാതാക്കളുടെ പരാമർശത്തിൽ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന. നിർമ്മാതാക്കളുടെ യോ​ഗത്തിൽ ചർച്ച ചെയ്യാത്ത കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് അതൃപ്തിക്ക് കാരണം. ലഹരി ഉപയോ​ഗിക്കുന്ന താരങ്ങളുടെ പട്ടിക സർക്കാരിന് കൈമാറണമെന്നത് ഇന്നലത്തെ യോ​ഗത്തിൽ ചർച്ചയായില്ലെന്നാണ് വിവരം. ഫെഫ്കയുടെ അതൃപതി നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചിട്ടുണ്ട്. നടന്മാരായ ഷെയിൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരെപ്പറ്റിയാണ് പ്രധാനമായും ചർച്ച നടത്തിയത്. ലഹരി ഉപയോ​ഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് നൽകിയാൽ തെളിവ് നൽകേണ്ടി വരും. ഇക്കാര്യത്തിൽ നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം മറ്റ് സംഘടനകളെ അറിയിച്ചു. അത് മറ്റുളളവരും അം​ഗീകരിക്കുകയായിരുന്നുവെന്നും ഫെഫ്ക വൃത്തങ്ങൾ വ്യക്തമാക്കി.