‘കേരള സ്റ്റോറി ‘; കേരളത്തെ അപമാനിക്കുന്നതും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്ന് MV ഗോവിന്ദൻ

0
33

വിവാദമായ ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരള സ്‌റ്റോറി ആര്‍എസ്എസും ബിജെപിയും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്നതും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും അതീവ ഗൗരവമുള്ള വിഷയമാണ്. കേരളത്തില്‍ നിന്ന് ഇതുപോലെ ആയിരക്കണക്കിന് സ്ത്രീകളെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സിനിമ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം. നിരോധിച്ചതുകൊണ്ടുമാത്രം കാര്യമില്ല, ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടത്. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.