ബാബു ഫ്രാൻസിസിനെ പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡായി നിയമിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഭരണസമിതിയുടെ തീരുമാനപ്രകാരം അഡ്വ. ജോസ് അബ്രഹാം പ്രസിഡന്റ്, പ്രവാസി ലീഗൽ സെൽ & അഡ്വക്കേറ്റ് ഓൺ റെക്കോർഡ് -സുപ്രീം കോടതി, യാണ് ശ്രീ ബാബു ഫ്രാൻസിസ് ഒലക്കേങ്കിലിന് നിയമന ഉത്തരവ് ന്യൂഡൽഹിയിൽ വച്ച് നൽകിയത് . 2001 മുതൽ കുവൈത്തിൽ താമസിക്കുന്ന ബാബു ഫ്രാൻസീസ് ഐ ആർ സി എ / സി ക്യു ഐ സർട്ടിഫൈഡ് ലീഡ് ഓഡിറ്ററും & ലീഡ് ട്യൂട്ടറുമായി കുവൈറ്റിലും, വിവിധ രാജ്യങ്ങളിലും സേവനം നൽകുന്നു. ലോക കേരളസഭയിൽ നിലവിൽ അംഗമാണ്. കൂടാതെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ (കുവൈറ്റ് ചാപ്റ്റർ) പ്രസിഡന്റായും, ഒ എൻ സി പി- എന്ന സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
ദേശീയ തലത്തിൽ രജിസ്ട്രർ ചെയ്ത് പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിൽ വിരമിച്ച സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യയിലെ പൊതുപ്രവർത്തകർ എന്നിവർ പ്രവർത്തിക്കുന്നു. നീതി ലഭിക്കാൻ കഴിയാത്ത സാധാരണ ഇന്ത്യൻ പൗരൻ നേരിടുന്ന അനേകം വിഷമതകൾ ലഘൂകരിക്കുക. ജാതി, മതം, ലിംഗഭേദം, ഭാഷ, ജനന സ്ഥലം മുതലായവയിൽ വിവേചനമില്ലാതെ എല്ലാവർക്കും അന്തസ്സും സംരക്ഷണവും, ഉറപ്പാക്കുക തുടങ്ങിയവയാണ് പിഎൽസി ലക്ഷ്യം. ഇന്ത്യൻ പൗരന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളും ശരിയായ നീതിയും ഇന്ത്യയിൽ ലഭിക്കാൻ നിയമസഹായവും നൽകുന്നു. കൂടാതെ വിദേശ രാജ്യങ്ങളിൽ തദ്ദേശീയ അഭിഭാഷകരും ,നിയമജ്ഞരുമായി സഹകരിച്ചു കൊണ്ട് , നിയമ ബോധ വൽക്കരണ പരിപാടികളും, നിയമ ഉപദേശങ്ങളും, നിയമ സഹായങ്ങളും നൽകി വരുന്നു.
പി എൽ സി പാനലിലെ പ്രതിജ്ഞാബദ്ധരായ നിരവധി അഭിഭാഷകർ വിവിധ ജുഡീഷ്യൽ ഫോറങ്ങളിൽ ഇന്ത്യയിൽ സാധാരണക്കാർക്ക് വേണ്ടി ഹാജരായി നിയമ സഹായവും,സൗജന്യ നിയമപരമായ ഉപദേശവും നൽകാൻ സന്നദ്ധരായി പ്രവർത്തിക്കുന്നു.പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വിദഗ്ധരായ പരിശീലകരുടെ പിന്തുണയോടെ പൊതുജനങ്ങളിൽ നിയമ അവബോധം വ്യാപിപ്പിക്കുന്നതിന് പി എൽ സി വിവിധ സ്ഥലങ്ങളിൽ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചു വരുന്നു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് പ്രവാസി ലീഗൽ സെല്ലിന്റെ രക്ഷാധികാരി