കുവൈത്തിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് ഇൻ മിഡിൽ ഈസ്റ്റ് കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച വാർഷിക പരിപാടി ജൽസ 2K23 ഉത്സവ പ്രതീതി സൃഷ്ടിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ സന്നിഹിതരായ ആയിരങ്ങളെ സാക്ഷി നിർത്തി ഫാ:ഡേവിഡ് ചിറമേൽ ആഘോഷപരിപാടികൾക്ക് തിരികൊളുത്തി. പ്രശസ്ത സിനിമാതാരം ദുർഗകൃഷ്ണ മുഖ്യഅതിഥി ആയിരുന്നു. ഇരുപതി ൽ പരം കലാകാരന്മാർ നാട്ടിൽ നിന്ന് എത്തിയിരുന്നത്. അസോസിയേഷൻ അഗംങ്ങളുടെ നൃത്തനിർത്യങ്ങളോടെ തുടങ്ങിയ പരിപാടികൾക്ക് D4 ഡാൻസ് ഫെയിം ആര്യ ബാലകൃഷ്ണൻ ചടുലമായ ചുവടുകളോടെ കാണിക്കളെ ഹരം കൊള്ളിച്ചപ്പോൾ തുടർന്നു വന്ന ചെമ്മീൻ -ആട്ടം കലാസമിതി വെടികെട്ടോടെയാണ് കാണിക്കളെ സംഗീതത്തിന്റെ മാസ്മരികതയിലേക് കൊണ്ട് പോയത്. Music beatz ഒരുക്കിയ മനോഹരവേദിയിൽ രാത്രി ഏറെ വൈകിയും നീറഞു കവിഞ സദസിനെ മുഖ്യ അതിഥിയായി എത്തിയ ദുർഗകൃഷ്ണയും നിരാശപെടുത്തിയില്ല. ഒരു നൃത്തത്തിനു ചുവടുവെച്ചപ്പോൾ ഹർഷാരവത്തോടെയാണ് കുവൈറ്റ് മലയാളികൾ ദുർഗയെ സ്വീകരിച്ചത്.അക്ഷരാത്ഥത്തിൽ ആഘോഷ പെരുമഴ പെയ്യിച്ച JALSA 2K23 കുവൈറ്റിലെ മലയാളി അമ്മമാർ അഭിമാന നിമിഷമായി
പ്രോഗ്രാം കൺവീനർ ആര്യ മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് അമ്പിളി രാഗേഷ് അധ്യക്ഷത വഹിച്ചു. Big fm Rj sumi പരിപാടികൾ ഏകോപിച്ചു. ജോയ് ആലുക്കാസ് റീജണൽ മാനേജർ വിനോദ് നാരായണൻ, ഡെയ്‌ഫ്രഷ് CEO ദിലീപ് ,ഫേവ്റേറ്റ് ഹോം MD മാർട്ടിൻ,Goscore സിഇഒ ഹരിഗോവിന്ദ്
തുടങ്ങിയവർ ആശംസകൾ പറഞ്ഞ ചടങ്ങിനു സെക്രട്ടറി ശിൽപ പ്രവീൺ നന്ദി പറഞ്ഞു.ജനറൽ കൺവിനർ രമ്യ വേണുഗോപാൽ, വൈസ് പ്രസിഡന്റ് അമീറ ഹവാസ്, ട്രഷർ സഫിയ സിദ്ദിഖ്, കോർഡിനേറ്റർസ്,പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്യം നൽകി.
ലോക മാതൃദിനമായ മെയ് 14 ന് ആഘോഷപരിപാടികൾ vibgiyor ടീവിയിൽ സംപ്രേഷണം ഉണ്ടായിരിക്കും.