കുവൈറ്റ് സിറ്റി: മലയാളികളായ ദമ്പതികളെ സാൽമിയയിലെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന
സൈജു സൈമണിനെയും ഭാര്യ ജീനയെയും ആണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.സൈജു അപ്പാർട്ടുമെന്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിൽ ആയിരുന്നു. ഭാര്യയുടെ മൃതദേഹം അപ്പാർട്ട്മെന്റിനുള്ളിൽ ആണ്കണ്ടെത്തിയത്. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഇയാൽ ആത്മഹത്യ ചെയ്തതായി പോലീസ് വ്യക്തമാക്കി.
സൈജു സൈമണും ഭാര്യയും വിവാഹിതരായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. സൈജുവിന്റെ ഭാര്യ സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ജീവനക്കാരിയാണ്.