സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി അരുണ്‍ വിദ്യാധരനെയാണ് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ തിരിച്ചറിയല്‍ കാര്‍ഡും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.ഈ മാസം രണ്ടാം തിയ്യതി മുതലാണ് അരുണ്‍ ഇവിടെ മുറിയെടുത്തത്. ഭക്ഷണം കഴിക്കാന്‍ മാത്രമാണ് അരുണ്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി അരുണ്‍ മദ്യപിച്ചിരുന്നുവെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ഇന്ന് രാവിലെയാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷ് കുമാര്‍ എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് പറയുന്നു.