എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: ഷൊര്‍ണൂരില്‍ ഷാരൂഖ് സെയ്ഫിയുമായി എന്‍ഐഎ തെളിവെടുപ്പ് l

0
26

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഷൊര്‍ണൂരില്‍ എന്‍ഐഎ തെളിവെടുപ്പ്. പ്രതി ഷാരൂഖ് സെയ്ഫിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാരൂഖ് പെട്രോള്‍ വാങ്ങിയ കുളപ്പുള്ളിയിലെ പമ്പിലും റെയില്‍വേ സ്റ്റേഷനിലും അടക്കം തെളിവെടുപ്പ് നടന്നു. കേസ് എന്‍ഐഎ ഏറ്റെടുത്ത ശേഷമുള്ള ആദ്യ തെളിവെടുപ്പാണിത്. ഷാരൂഖ് സെയ്ഫിയെ രണ്ട് ദിവസം മുമ്പ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു. എട്ടാം തിയതി വരെയാണ് കസ്റ്റഡി കാലാവധി. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാരൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

മൂന്ന് പേരുടെ മരണത്തിനും ഒമ്പത് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കൊച്ചി യൂണിറ്റാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതിക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ് എടുത്തിരുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്