ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് മെയ് 18 വ​രെ​യു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി

0
20

ഗോ ഫസ്റ്റ് എയർലൈൻസ് കുവെെറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള സർവിസുകൾ റദ്ദാക്കി. ഈ മാസം 18 വരെയുള്ള സർവീസുകൾ ആണ് റദ്ദാക്കിയത്. ഇക്കാലയളവിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തവർക്ക് കമ്പനി കാൻസലേഷന് സൗകര്യം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് വിമാന സർവിസ് നിർത്തിവെക്കാൻ കാരണം എന്നാണ് റിപ്പോർട്ട്.

ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ഗോ ഫസ്റ്റ് സർവിസുകൾ നടത്തിയിരുന്നു.അവധിക്കാലം ആയതിനാൽ നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നത്. കുവെെറ്റിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും ഉള്ള യാത്രയാണ് ഇപ്പോൾ പ്രശ്നം ആയിരിക്കുന്നത്.

ഈ മാസം ആദ്യം മുതൽ ആണ് വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായത്. മേയ് മൂന്നുമുതൽ അഞ്ചുവരെയാണ് ആദ്യം സർവിസുകൾ റദ്ദാക്കുന്നത് എന്ന വാർത്ത എത്തിയത്. ഇതിന് ശേഷം ആരംഭിക്കും എന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. എന്നാൽ പിന്നീട് രണ്ട് ഘട്ടങ്ങൾ ആയി ഇത് നീട്ടുകയായിരുന്നു.

ഗോ ഫസ്റ്റ് സർവിസ് നിലച്ചതോടെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന് വലിയ തിരക്കാണ് ഇപ്പോൾ ഉള്ളത്. എയർ ഇന്ത്യയിലെ ഈ ആഴ്ചയിലെ ടിക്കറ്റുകൾ എല്ലാം തീർന്നു. മേയ് പകുതിയോടെ നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടും. വരും ദിവസങ്ങളിൽ എയർ ഇന്ത്യ കൂടുതൽ സർവിസുകൾ ആരംഭിച്ചില്ല എങ്കിൽ ഇതു യാത്രക്കാരെ പ്രതിസന്ധിയിലാകും