പ്രവീൺ പങ്കാളിയിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനം’; നിയമപരമായി മുന്നോട്ടുപോകുമെന്ന് സഹയാത്രിക

0
27

ട്രാൻസ് മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളി റിഷാന ഐഷുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സഹയാത്രിക. റിഷാനയിൽ നിന്നും പല തരത്തിൽ ഉള്ള മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ പ്രവീൺ നേരിട്ടുണ്ടെന്ന് സംഘടന ആരോപിക്കുന്നു. മരണത്തിൽ സഹയാത്രികയും പ്രവീണിന്റെ കുടുംബവും നിയമപരമായ മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചതായും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.ഇതേ വിഷയത്തിൽ സംഘടന പുറത്തിറക്കിയ ആദ്യ പ്രസ്താവനയിലെ വിവരങ്ങൾ കമ്മ്യൂണിറ്റിയിലെ മറ്റ് ആളുകൾക്ക് അസ്വസ്ത്ഥ ഉണ്ടായേക്കാം എന്ന കാരണത്താൽ എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച സംഘടനയാണ് സഹയാത്രിക. ഫെബ്രുവരി 14നായിരുന്നു റിഷാനയുടെയും പ്രവീൺ നാഥിന്റെയും വിവാഹം.