കൊച്ചിയിൽ പിടിച്ച ലഹരിമരുന്നിന്റെ മൂല്യം 25,000 കോടി

0
16

കൊച്ചി പുറംകടലിൽ പിടിച്ച ലഹരിമരുന്നിന്റെ മൂല്യം 25,000 കോടി രൂപ. കപ്പലിൽ നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിൻ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂർത്തിയായത്. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിലാണ് ഇത്രയധികം വിപണിമൂല്യമുളളതൊന്നും എൻസിബി അധികൃതർ പറഞ്ഞു. 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തുവെന്നാണ് എൻസിബി ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്

ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍സിബി നല്‍കുന്ന ഔദ്യോഗികവിവരം. അതേസമയം സംഭവത്തിൽ എൻഐഎ വിവര ശേഖരണം നടത്തി. എടിഎസും എൻസിബിയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. പിടിയിലായ പാക് പൗരനെ ചോദ്യം ചെയ്തു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട ലഹരിക്കടത്തുകാരായ ഹാജി സലിം നെറ്റ് വർക് ആണ് കൊച്ചിയിലേക്ക് ലഹരി കടത്തിയത്. പിടിച്ചെടുത്തതിലും കൂടുതൽ ലഹരിമരുന്നുകൾ കടലിൽ മുക്കിയതായും കസ്റ്റഡിയിലുളള പാക് പൗരൻ മൊഴി നൽകിയിട്ടുണ്ട്.