കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ നിറസാന്നിധ്യമായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സൂപ്പര്‍ മെട്രോ സാൽമിയയില്‍ ഡേ കെയർ സർജറി ഡിപ്പാർട്മെന്റ്ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് പാർലിമെന്റ് മെമ്പർ അഹ്മഫ് മഹമൂദ് അസ്‌കർ,ഡോ. അലി സദാഹ്, ഫഹദ് അൽ ഖന്ദരി തുടങ്ങിയ കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങൾ,
ഇന്ത്യ,ഫിലിപ്പിൻസ്,നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍,ഐബിപിസി പ്രതിനിധികള്‍, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിവർ ചേര്‍ന്നാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഡേ കെയർ സർജറി ഡിപ്പാർട്മെന്റ് ഉദ്ഘാനം നിര്‍വഹിച്ചത്.മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഡോ. ബിജി ബഷീർ എന്നിവരും സന്നിഹിതരായിരുന്നു.
പ്രശസ്തരും നിരവധി വർഷങ്ങളുടെ സേവന പരിചയവും ഉള്ള സർജൻമാരായ ഡോ.ദേവിദാസ് ഷെട്ടി (കൺസൾട്ടന്റ് ജനറൽ സർജൻ & ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്) ഡോ.അലിഷർ (ജനറൽ & ലാപ്രോസ്കോപ്പിക് സർജൻ) അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.റഫീക്ക് (സ്പെഷ്യലിസ്റ്റ്) ഡോ. തമന്ന (സ്പെഷ്യലിസ്റ്റ്) എന്നിവരുടെ നേതൃത്വത്തിൽ സർജറികൾ നിർവഹിക്കുമെന്നും എൻഡോസ്കോപ്പി, ലാപ്രോസ്കോപ്പി, കൊളോനോസ്കോപ്പി, ഹെർണിയ, അഗ്രചർമ്മം, പൈൽസ്, അപ്പെൻഡിസൈറ്റിസ്, ഫിസ്റ്റുല, പിത്താശയ സംബന്ധമായ ശസ്ത്രക്രിയകളും ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇഎൻടി, നേത്രവിഭാഗം തുടങ്ങി മറ്റ് 180ൽപരം ഡേ കെയർ സർജറികളും ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളോടും സൗകര്യങ്ങളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഓപ്പറേഷൻ തിയേറ്ററുകളിൽ ചെയ്യാൻ
സാധിക്കുമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 15 മുതൽ ജൂലൈ 15 വരെയുള്ള രണ്ട് മാസത്തെ കാലയളവിലേക്ക് ജനറൽ സർജന്റെ സൗജന്യ കൺസൾട്ടേഷൻ, സർജറിക്ക് മുമ്പ് ചെയ്യുന്ന എല്ലാ ലാബ് ടെസ്റ്റുകൾക്കും 30% കിഴിവ്,
12 ദിനാറിന് വൈറ്റമിൻ ഡി, ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്,ലിവർ സ്ക്രീനിംഗ്, യൂറിൻ റൊട്ടീൻ,സി.ബി.സി, ഇസിജി,ബ്ലഡ് പ്രഷർ തുടങ്ങിയ
ടെസ്റ്റുകൾ ഉൾപ്പെടുത്തി സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ഉൾപ്പെടെ 12 ദിനാറിന്റെ ഫുൾ ബോഡി ചെക്കപ്പ് തുടങ്ങിയ ഓഫറുകൾ ലഭ്യമാണ്.