മുതിർന്ന മാധ്യമപ്രവർത്തകയെ വീട്ടിൽ കയറി മർദ്ദിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തിൽ മാധ്യമപ്രവർത്തക ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകും. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് രാധാകൃഷ്ണൻ ഉൾപ്പടെ മൂന്ന് പേർ മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാരക്രമണം നടത്തിയത്. രാധാകൃഷ്ണൻ പ്രൂഫ് റീഡറായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനത്തിലെ മുതിർന്ന മാധ്യമപ്രവർത്തകയെയാണ് രാത്രി ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി മക്കളുടെ മുന്നിൽ വെച്ച് മർദ്ദിച്ചത്