പാലക്കാടൻ മേള 2023 ഫ്ളയർ പ്രകാശനം ചെയ്തു*

0
23

പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15, 2023 വെള്ളിയാഴ്ച, ഫർവാനിയ, കാർമ്മൽ സ്കൂളിൽ വെച്ച് *പാലക്കാടൻ മേള 2023* എന്ന പേരിൽ ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചു.

മേളയുടെ ഫ്ളയർ പ്രകാശനം മെയ് 26 വെള്ളിയാഴ്ച കാലത്ത് 11ന് മംഗഫ് മെമ്മറീസ് ഹാളിൽ വച്ച് പൽപകിന്റെ കേന്ദ്രകമ്മിറ്റി ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ഒത്തുചേർന്ന് നിർവഹിച്ചു. പ്രസിഡൻറ്റ് PN കുമാർ, ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത്, ട്രഷറർ പ്രേംരാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഓണാഘോഷത്തിൻ്റെ ഭാഗമായി പൽപക് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും, നാട്ടിൽ നിന്നുള്ള കലാകാരൻമാരുടെ പ്രകടനവും ഉണ്ടായിരിക്കുമെന്നും പാലക്കാടൻ മേള ഒരു വമ്പിച്ച വിജയകരമാക്കുവാൻ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും കൺവീനർ സുരേഷ് മാധവൻ അഭ്യർത്ഥിച്ചു.