വ്യാജ വിദേശമദ്യ വിൽപന, പ്രവാസി പിടിയിൽ

0
23

കുവൈറ്റ് സിറ്റി:  ഫഹാഹീൽ സുരക്ഷാ ഉദ്യോഗസ്ഥർ അൽ-അഹമ്മദി ഗവർണറേറ്റിലെ പ്രാദേശിക മദ്യനിർമ്മണ കേന്ദ്രത്തിൽ  റെയ്ഡ് ചെയ്യുകയും ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെ നിർമ്മിക്കുന്ന മദ്യം രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ ആണ് വിൽപന നടത്തിയിരുന്നത്. രാജ്യാന്തര ബ്രാൻഡുകളുടെ ലേബലുകൾ പതിച്ച 163 കുപ്പികളടങ്ങിയ 40 കാർട്ടൺ മദ്യം റെയ്ഡിൽ പിടികൂടി.