അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ്: അ​പേ​ക്ഷകൾ ക്ഷ​ണി​ച്ചു

0
21

നാ​വി​ക​സേ​ന 2023 ന​വം​ബ​ർ (02/2023) ബാ​ച്ചി​ലേ​ക്കു​ള്ള അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1465 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 100 ഒ​ഴി​വു​ക​ൾ മെ​ട്രി​ക്ക് റി​ക്രൂ​ട്ട്സ് (എം​ആ​ർ) വി​ഭാ​ഗ​ത്തി​ലും 1365 ഒ​ഴി​വ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി റി​ക്രൂ​ട്ട്സി​ലും (എ​സ്എ​സ്ആ​ർ) ആ​ണ്. ര​ണ്ടി​നും വെ​വ്വേ​റെ വി​ജ്ഞാ​പ​ന​ങ്ങ​ളാ​ണ്.

2 വി​ഭാ​ഗ​ത്തി​ലു​മാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കൂ. നാ​ല് വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മ​നം. സേ​വ​ന മി​ക​വ് പ​രി​ഗ​ണി​ച്ച് 25 ശ​ത​മാ​നം പേ​ർ​ക്ക് പി​ന്നീ​ട് സ്ഥി​ര​നി​യ​മ​നം ന​ൽ​കും.

യോ​ഗ്യ​ത: മെ​ട്രി​ക് റി​ക്രൂ​ട്ട്സി​ന് പ​ത്താം​ക്ലാ​സ് വി​ജ​യ​മാ​ണ് യോ​ഗ്യ​ത. എ​സ്എ​സ്ആ​ർ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കാ​ൻ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ് എ​ന്നി​വ​യും കെ​മി​സ്ട്രി/ ബ​യോ​ള​ജി/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നി​വ​യി​ലൊ​ന്നും വി​ഷ​യ​മാ​യി പ​ഠി​ച്ച പ്ല​സ്ടു ജ​യി​ച്ചി​രി​ക്ക​ണം.

പു​രു​ഷ​ൻ​മാ​ർ​ക്ക് കു​റ​ഞ്ഞ​ത് 157 സെ​ന്‍റീ​മീ​റ്റ​റും വ​നി​ത​ക​ൾ​ക്ക് 152 സെ​ന്‍റീ​മീ​റ്റ​റും ഉ​യ​ര​മു​ണ്ടാ​യി​രി​ക്ക​ണം. മി​ക​ച്ച ശാ​രീ​രി​ക ക്ഷ​മ​ത, കാ​ഴ്ച​ശ​ക്തി എ​ന്നി​വ​യു​ണ്ടാ​യി​രി​ക്ക​ണം.