ഖൈത്താനിൽ അവിവാഹിതരുടെ വാസസ്ഥലങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് മുൻസിപ്പാലിറ്റി

0
14

കുവൈറ്റ് സിറ്റി: ഖൈത്താനിലെ  അവിവാഹിതരുടെ വാസസ്ഥലങ്ങളിൽ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച അറിയിച്ചു.  സ്വകാര്യ, മോഡൽ പാർപ്പിട മേഖലകളിലെ ‘ബാച്ചിലേഴ്സ് ഹൗസിങ്’  ഇല്ലാതാക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റികൾക്ക് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ്  നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന ബാച്ചിലർമാർക്കെതിരെ നടപടി ശക്തമാക്കുകയാണെന്ന് മുനിസിപ്പാലിറ്റി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് അനുസരിച്ച്, വിവിധ ഇടങ്ങളിൽ  1,150 വീടുകൾ അവിവാഹിതർക്കു താമസത്തിനായി നൽകിയതായി മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്.