ഇന്ത്യൻ അംബാസഡർ കുവൈത്ത് എണ്ണ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

0
22

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക  കുവൈത്ത് എണ്ണ മന്ത്രാലയം അണ്ടർ സെക്രട്ടറി  നിമർ ഫഹദ് അൽസബാഹുമായി കൂടിക്കാഴ്ച നടത്തി.  ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും സുപ്രധാന മേഖലയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഇരുവരും ചർച്ച  ചെയ്തു.