സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നതായി കുവൈറ്റ്

0
17

കുവൈറ്റ് സിറ്റി: സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികൾ  24 മണിക്കൂറും നിരീക്ഷിക്കുന്ന  സെൻട്രൽ ഓപ്പറേഷൻ റൂമുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനവും ഉണ്ടെന്ന് ലാൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ മിജ്ബിൽ ഫഹദ് ബിൻ ഷൗഖ് അൽ-അൻബയോട് പറഞ്ഞു. നുഴഞ്ഞുകയറ്റം കള്ളക്കടത്ത് എന്നിവ തടയാൻ കുവൈത്ത്, ഇറാഖ് അതിർത്തികളെ വേർതിരിക്കുന്ന വൈദ്യുത സുരക്ഷാ സംവിധാനവും കിടങ്ങുമുണ്ടെന്ന് മേജർ ജനറൽ മിജ്ബിൽ ബിൻ ഷൗഖ് വിശദീകരിച്ചു.

കുവൈറ്റ്, സൗദി അറേബ്യ, ഇറാഖ് എന്നിവയ്ക്കിടയിൽ വിവരങ്ങൾ കൈമാറുന്നതിനും  പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി ഉഭയകക്ഷി, ത്രികക്ഷി യോഗങ്ങൾ അടക്കം തുടർച്ചയായി നടക്കുന്നുണ്ട്.  അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളും കള്ളക്കടത്ത് തടയുന്നതിലും ഈ കൂടിക്കാഴ്ചകൾ കാരണമായി എന്ന് അദ്ദേഹം പറഞ്ഞു.